26 December 2024

പാട്‌ന: ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീണ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പാലങ്ങള്‍ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.


ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ കൂട്ട സസ്‌പെന്‍ഷന്‍ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 11 എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!