24 December 2024

കൊല്ലം: കരുനാഗപ്പള്ളിയില്‍ വ്യാജ ലേബല്‍ പതിച്ച 110 ലിറ്റര്‍ വ്യാജ മദ്യം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി കാപ്പില്‍ സ്വദേശികളായ ഹാരി ജോണ്‍, അമിതാഭ് ചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ലതീഷ് എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ വില്‍പ്പനയ്ക്കായി കൊണ്ട് വന്ന 10 ലിറ്റര്‍ വ്യാജ മദ്യം പിടികൂടുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ രണ്ടാം പ്രതി അമിതാഭ് ചന്ദ്രന്റെ വീടിന്റെ കോമ്പൗണ്ടില്‍ നിന്നും 100 ലിറ്റര്‍ വ്യാജ മദ്യം കൂടി കണ്ടെടുക്കുകയുമായിരുന്നു.

മദ്യ വില്‍പ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്ക് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) അജയകുമാര്‍.പി.എ, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) അഭിലാഷ്.ജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാംദാസ് എസ്, കിഷോര്‍ എസ്, ചാള്‍സ് എച്ച്, അന്‍സാര്‍ ബി, ജിനു തങ്കച്ചന്‍, രജിത്ത് കെ പിള്ള, നിധിന്‍ ശ്രെയസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മോളി വി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍(ഗ്രേഡ്) അബ്ദുള്‍ മനാഫ് എ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!