കോട്ടയം : റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഈ വർഷത്തെ ഇ മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ നടന്നു. കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് പ്രോജക്റ്റ് ചെയർമാൻ ഡോ.മീരാ ജോൺ, മാത്യു തോമസ് ,തോമസ് തോമസ് ,പുന്നൂസ് ആൻഡ്രൂസ് ,ഡോ. ഗണേഷ് കുമാർ, മെജോ കെ ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട തോമസ് തോമസ് (പ്രസിഡന്റ് ), ഡോ. ഗണേഷ് കുമാർ (സെക്രട്ടറി), മനൂപ് വി മാത്യു (ട്രഷറർ) എന്നിവർ സ്ഥാനം ഏറ്റെടുത്തു