കണ്ണൂർ: ഇരിട്ടി പുഴയിൽ 2 വിദ്യാർത്ഥികളെ കാണാതായി. വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു വിദ്യാർഥികൾ . ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം.
ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ വിദ്യാർഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്.
കാൽ വഴുതി പുഴയിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.
ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.