മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു പോയവർഷം (2023) തിയറ്ററുകളിലെത്തിയത് . കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് സിനിമ മടങ്ങി എത്തിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളൊല്ലം ബോക്സോഫീസിൽ മാന്യമായ നമ്പർ നേടിയിട്ടുണ്ട്.
ഇന്ത്യൻ ബോക്സോഫീസിൽ കഴിഞ്ഞ വർഷം അടക്കി ഭരിച്ചത് ഷാറൂഖ് ഖാൻ ആയിരുന്നു. നടന്റേതായി മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയത്. ഇവ മൂന്നും ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. പോയവർഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ ഇവയാണ്.
- ജവാൻ
ഷാറൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാൻ. 2023 സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏകദേശം 1,150.7 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. 764.3 കോടി രൂപയാണ് സിനിമ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ഓവർസീസ് കളക്ഷൻ 386.4 കോടിയാണ്.
- പത്താൻ
2023 ന്റെ തുടക്കത്തിൽ തിയറ്ററുകളിലെത്തിയ കിങ് ഖാൻ ചിത്രമായിരുന്നു പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 1,050.3 കോടി രൂപയാണ് ബോളിവുഡിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 654.28 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ഓവർസീസ് കളക്ഷൻ 396.02 കോടിയാണ്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
- അനിമൽ
ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് അനിമൽ. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 880.9 കോടിയാണ് സമാഹരിച്ചത്.639.5 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.
4.ഗദർ 2
സണ്ണി ഡിയോൾ, അമീഷ പട്ടേൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനിൽ ശർമ സംവിധാനം ചെയ്ത ചിത്രമാണ് ഗദർ 2. ആഗസ്റ്റ് 11 ന് തിയറ്ററുകളുലെത്തിയ ചിത്രം 690കോടിയാണ് ആഗോളതലത്തിൽ നേടിയത്. 624 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. 65.5 കോടിയാണ് ഓവർസീസ് കളക്ഷൻ.
- ലിയോ
വിജയ് കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ഒക്ടോബർ 18 ന് റിലീസ് ചെയ്ത ചിത്രം 615.6 കോടിയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. വിജയ്ക്കൊപ്പം തൃഷ , സഞ്ജയ് ദത്ത് എന്നിവർ പ്രധാനവേഷത്തിലെത്തിയ ലിയോയുടെ ഇന്ത്യയിലെ കളക്ഷൻ 411.9 കോടിയാണ് .203.7 കോടിയാണ് ഓവർ സീസ്കളക്ഷൻ.
- ജയിലർ
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജയിലർ. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 605.8 കോടിയാണ് ജയിലർ ആഗോളതലത്തിൽ സമാഹരിച്ചത്. ഇന്ത്യയിലെ കളക്ഷൻ 413 കോടിയായിരുന്നു. 192.3 കോടിയാണ് ഓവർ സീസ് കളക്ഷൻ. 2023 ആഗസ്റ്റ് 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
- ടൈഗർ 3
സൽമാൻ ഖാൻ ചിത്രം ടൈഗർ 3യും 2023 ൽ മികച്ച കളക്ഷനായിരുന്നു നേടിയത്. വൈ. ആർ. എഫ് സ്പൈ യൂണിവേഴ്സിൽ പുറത്തിറങ്ങിയ ചിത്രം 466.4 കോടിയാണ് ആഗോളതലത്തിൽ സമാഹരിച്ചത്. ഇന്ത്യയിൽ നിന്ന് 342.9 കോടി നേടിയ ചിത്രത്തിന്റെ ഓവർ സീസ് കളക്ഷൻ 123.5 കോടിയായിരുന്നു. 2023 നവംബർ 12 നാണ് ടൈഗർ 3 തിയറ്ററുകളിലെത്തിയത്.