ഏറ്റുമാനൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വിദേശ കുത്തകകൾക്കു തീറെഴുതാനുള്ള നീക്കമാണു വിദേശ സർവകലാശാലകളെ കേരളത്തിലേക്കു ക്ഷണിച്ചതിലൂടെ സർക്കാർ നടത്തുന്നതെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എംജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് ഇ.ആർ.അർജുനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.പ്രകാശ്, സർവകലാശാല ജീവനക്കാരുടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ്, മുൻ സിൻഡിക്കറ്റ് അംഗം ജോർജ് വർഗീസ്, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി പൂവം നിൽക്കുന്നതിൽ, എംജി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ.എസ്.മേബിൾ, പ്രിയദർശിനി വനിതാവേദി ചെയർപഴ്സൻ എസ്.സുജ, കെ.ചാന്ദിനി, രക്ഷാധികാരി എ.മുരളീധരൻ പിള്ള, മറിയാമ്മ ജോർജ്, തമ്പി മാത്യു, ട്രഷറർ എം.കെ.പ്രസാദ്, ഡി.രഘുനാഥൻ നായർ, തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളായ ജി.സതീഷ് കുമാർ, ടി.ജോൺസൻ, സുരേന്ദ്രനാഥൻ നായർ, സെബാസ്റ്റ്യൻ പി.ജോസഫ്, പി.പി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ സംഘടനയുടെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികൾ
ഇ.ആർ.അർജുനൻ (പ്രസിഡന്റ്) ജി.പ്രകാശ് (ജനറൽ സെക്രട്ടറി ) എം.കെ.പ്രസാദ് (ട്രഷറർ) തമ്പി മാത്യു, വി.എസ്.നാസർ (വൈസ് പ്രസിഡന്റുമാർ ) ജോസ് ജോർജ് അമ്പലക്കളം, ജി.കൃഷ്ണ കുമാരി (ജോ.സെക്രട്ടറിമാർ) ജോർജ് വർഗീസ് ജൂനിയർ (ഓഡിറ്റർ).