കോട്ടയം : ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാളായ ധനു മാസത്തിലെ ഉത്രാടം നക്ഷത്രദിനത്തിൽ നീണ്ടൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ നിർദ്ദേശ പ്രകാരം മേൽശാന്തി പോണത്തൂർ ഇല്ലത്തു പ്രദീപ് നമ്പൂതിരിപാടിന്റെ കർമികത്വത്തിൽ രാവിലെ വിശേഷാൽ ഗണപതി ഹോമം, തുടർന്ന് അദ്ദേഹത്തിന്റെ 84 നാലാം ജന്മനാളിൽ ഐശ്വര്യത്തിനായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഒറ്റന്നാരങ്ങമാല. 84 ഒറ്റനാരങ്ങാമലകൾ നീണ്ടൂരപ്പന് സമർപ്പിക്കുന്നത്. യേശുദാസും അദ്ദേഹത്തിന്റെ പത്നി പ്രഭാ യേശുദാസും മുൻപ് ക്ഷേത്രത്തിൽ വരുകയും പ്രധാന വഴിപാടായ ഒറ്റന്നാരങ്ങാമാല വഴിപാട് നടത്തുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണ സമിതിയുടെ മുഖ്യ രക്ഷധികാരിയും ഡോ.കെ ജെ യേശുദാസാണെന്ന് നീണ്ടൂർ ദേവസ്വം സെക്രട്ടറി എസ് അരവിന്ദക്ഷൻ അറിയിച്ചു.