24 December 2024



ഏറ്റുമാനൂർ : ആധുനിക കോഴ്സുകളിൽ തൊഴിൽ നൈപുണ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ പ്രവർത്തനമാരംഭിച്ച എൽ ബി എസ് സ്കിൽ ട്രെയിനിങ് സെന്റർ അംഗീകാരം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന എസ് എം എസ് കോളേജിന് ലഭിച്ചു.

തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കേരളത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾക്ക് അംഗീകാര പത്രം കൈമാറി.

ഐടി, ലോജിസ്റ്റിക്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങി വിവിധ മേഖലയിലുള്ള കോഴ്സുകളിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് എസ് എം എസ് കോളേജ്, ഏറ്റുമാനൂർ ഫോൺ : 9447212510

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!