മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഭാഗ്യവും തൊഴിൽപരമായ നേട്ടവും വരുമാനത്തിൽ വർധനവും പ്രതീക്ഷിക്കാവുന്ന വളരെ ഗുണകരമായ ഒരു വാരമാണിത്. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. നിസ്സാരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിന് അനുകൂലമായ കാലമാണിത്. ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ സാധിക്കും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരാം. സാമ്പത്തിക ഇടപാടുകളിൽ വളരെ കരുതൽ ആവശ്യമാണ്. പഠനം നിർത്തി വയ്ക്കേണ്ടി വരാനും സാധ്യത കാണുന്നു. ക്ഷമയോടെ കാര്യങ്ങൾ തരണം ചെയ്യാൻ ശ്രദ്ധിക്കുക. വാരാന്ത്യം ചില നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ യോഗം തെളിയും. അടുത്ത ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയാകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അലസതയും ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരാൻ സാധ്യതയുള്ള ഒരു കാലമാണിത്. ഈശ്വരാധീനം കുറഞ്ഞ സമയമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പങ്കാളിയെ സഹായിക്കേണ്ടതായി വരാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നത് ദോഷങ്ങൾക്ക് പരിഹാരം ആണ്. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): സൗഹൃദങ്ങളും പ്രണയബന്ധങ്ങളും വളരാൻ അനുകൂലമായ സാഹചര്യം ഒരുങ്ങും. സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിപ്പിക്കാൻ കഴിയും. ഏറ്റവും അധികം ഈശ്വരാധീനമുള്ള കാലമാണ് നടക്കുന്നത്. അതിനാൽ തന്നെ പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും. വിചാരിക്കാത്ത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക ഭദ്രത നേടാനാകും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. സുഹൃത്തുക്കളോട് ഒപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. സന്താന ഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്. പല മാർഗങ്ങളിലൂടെ പണം കൈവശം വന്നു ചേരും. വലുതും ചെറുതുമായ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ആകും. ആരോഗ്യം തൃപ്തികരമാണ്.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വീട് പണി തുടങ്ങാനോ ഫ്ലാറ്റ് വാങ്ങാനോ സാധിക്കുന്ന കാലമാണിത്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. ബന്ധുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഒരുപാട് കാലമായി കാത്തിരിക്കുന്ന പണം കൈവശം വന്നു ചേരും. അപകടങ്ങളിൽ നിന്നും രക്ഷപ്പെടും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാനോ തർക്കങ്ങൾ ഉണ്ടാവാനോ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നും ചില ഉപദ്രവങ്ങൾ കരുതിയിരിക്കുക. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക ഇടപാടുകളിൽ ബാധ്യത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഔദ്യോഗിക യാത്ര ഗുണകരമാകും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സ്വർണാഭരണങ്ങളും ഭൂമിയും ഒക്കെ സ്വന്തമാക്കാൻ അനുകൂലമായ കാലമാണ്. ദൈവാധീനം ഉള്ള സമയമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. അവിവാഹിതരുടെ വിവാഹം നടക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. വിദേശത്തു നിന്നും ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കും. കുടുംബ ജീവിതം ഊഷ്മളമാകും. തടസ്സം നിന്നവരെ കൂടി ഒപ്പം നിർത്താൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉന്നത വ്യക്തിയുടെ പ്രീതി സമ്പാദിക്കും. നിയമ പ്രശ്നങ്ങളിൽ തീരുമാനം നീണ്ടുപോകും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരിക്കും. എതിരാളികളെ വശത്താക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. പൂർവിക സ്വത്ത് കൈവശം വന്ന് ചേരും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. യാത്രയിൽ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഏറെ നാളായി പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കും. പരീക്ഷയിൽ ഉദ്ദേശിച്ച വിജയം നേടാൻ ആകില്ല. വാത സംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. പുതിയ ജോലിയിൽ പ്രവേശിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. ചിലർക്ക് ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ സാധിക്കും. കലാരംഗത്ത് ശോഭിക്കാൻ കഴിയും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. കിട്ടുമെന്ന് കരുതിയിരുന്ന പണം കൈവശം എത്തിച്ചേരും. അനാവശ്യ തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കും യോഗം കാണുന്നു.