ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി. ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളിയുടെ വിമർശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നുവെന്നും സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും എന്നും വിമർശനം ഉയർന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുന്നു എന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഇതിനെ ക്രൈസ്തവ സഭകൾ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കി.