23 December 2024

കോട്ടയം: നവോദ്ധാനത്തിന്റെ ഉത്തമ മാതൃകയെന്നും പറഞ്ഞു സിപിഎം എന്ന പാർട്ടി കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചവരിൽ ഒരാളായ കൊല്ലം സ്വദേശി രാഹുൽ ചന്ദ്രനെതിരെ ബിജെപി ജില്ലാസെക്രട്ടറി സോബിൻലാൽ അയർക്കുന്നം എസ്.എച്.ഒ മുൻപാകെ പരാതി നൽകി. ക്ഷേത്രം എന്നത് ഭക്തർക്ക് അവരുടെ ആശ്വാസവും വിശ്വാസത്തിന്റെയും ഇടമാണ് അങ്ങനെയുള്ള ഒരുസ്ഥലത്തു ജോലിചെയ്യുന്ന പൂജാരിയായിട്ടുള്ള ആൾ കുറഞ്ഞത് മര്യാദയും മാന്യതയും ഉള്ളവർ ആയിരിക്കണം. ക്ഷേത്ര വിശ്വസനകളെ തകർക്കാൻ സിപിഎം എന്ന പാർട്ടി നടത്തുന്ന ഒളിസേവയാണ് ഇത്തരക്കാരെ പൂജാരിമാരായി നിയമിക്കുന്നത്. ഭഗവാൻ ശ്രീരാമനെയും ബഹു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെയും പരിഹസിച്ചുകൊണ്ടും കേട്ടാൽ അറക്കുന്ന തരത്തിലുള്ള അശ്ളീല തെറിവിളി സന്ദേശങ്ങളുമാണ് നവമാധ്യമങ്ങളിൽ രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരൻ പ്രചരിപ്പിച്ചത്.

തൊടുപുഴയിലെ കൈവെട്ടു കേസിൽ സംഭവിച്ചതുപോലെയുള്ള പ്രതികരണങ്ങളല്ല ഹിന്ദുസമൂഹം നടത്തുന്നതെന്നും, ഹിന്ദുസമൂഹത്തിനുമേൽ ആർക്കും ഇപ്പോഴും എന്തും പറയാമെന്നുമുള്ള ഇടതുപക്ഷ ധാർഷ്ട്യം അനുവദിച്ചു തരികയില്ലെന്നും, കൈവെട്ടു കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുൻപിൽ എത്തിച്ചതുപ്പോലെയുള്ള തരത്തിൽ സഹിഷ്ണതയോടെ നിയമപരമായി ഇത്തരത്തിൽ പെരുമാറുന്നവരെ നേരിടും എന്നും  അറിയിച്ചു.

ഭക്തവത്സലനായ ഭഗവാൻ ശ്രീരാമനെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അശ്ളീല തെറിവിളിച്ചു കലാപ ആഹ്വാനം നടത്തിയ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരനെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. പൊതുസമൂഹത്തെയും ഭക്തരെയും അപമാനിച്ച രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരനെ ജോലിയിൽ നിന്നും മാറ്റിനിർത്തി ഇയാളുടെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്വേഷിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ  ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!