ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്ന ഗാസയില്‍ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. ഗാസയില്‍ നടക്കുന്ന ശക്തമായ വെടിവെയ്പ്പില്‍ 25,000ലധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ നടക്കുന്ന ക്രൂരതയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്.
വംശഹത്യ തടയാന്‍ ഉത്തരവിട്ട കോടതി പക്ഷേ വെടിനിര്‍ത്തലിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലി സൈനികരെ വംശഹത്യ പാടില്ലെന്ന് ബോധവത്കരിക്കണം. വംശഹത്യ നടന്നാല്‍ കര്‍ശന ശിക്ഷ നല്‍കണെന്നും ഉത്തരവിട്ട കോടതി ഇത് നടപ്പാക്കുന്നതിലെ പുരോഗതി ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആക്രമണവുമായി മുന്നോട്ടു പോകാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.”