ആലുവ കുട്ടമശേരിയിൽ കാറിടിച്ച് പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ നിശികാന്തിന്റെ ശരീരത്തിൽ കാർ കയറിയിറങ്ങിയിരുന്നു. നിർത്താതെ പോയ കാറിന്റെ ഉടമയെയും സുഹൃത്തിനെയും ഇന്നലെ പിടികൂടി. അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേയാണ് നിഷികാന്ത് റോഡില്‍ വീണത്.
പിന്നാലെ വന്ന കാര്‍ കുട്ടി ഇടിച്ചിട്ട ശേഷം പാഞ്ഞ് പോകുകയായിരുന്നു. ഇടപ്പള്ളി സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചത് ബന്ധുവാണ്.
കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു.”