നടിയും ഗായികയുമായ വിജയ ലക്ഷ്മിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘മകളുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ വിജയ ലക്ഷ്മിയെ കണ്ടെത്തിയത്.; തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു’, മാതാവ് സുമിത്ര സിംഗ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.