24 December 2024

ഐക്കൺ സ്റ്റാർ അല്ലു അർജ്ജുന്റെ 42-ാം ജന്മദിനാഘോഷത്തിലാണ് ഇന്ന് സിനിമാ പ്രേമികൾ. പുഷ്പയെ വരവേൽക്കാൻ തിക്കും തിരക്കും കൂട്ടുന്ന ആരാധകർക്കായി അല്ലുവിന്റെ പിറന്നാൾ സമ്മാനമാണ് പുഷ്പ 2-ന്റെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. പുഷ്പ ദ റൂൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

ചിത്രത്തിന്റെ ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. പുഷ്പ ഫ്‌ളവർ അല്ലടാ ഫയറാണെന്ന് ഊന്നി പറയുന്നതാണ് ചിത്രത്തിന്റെ ടീസർ.

അസുരന്മാരെ നിഗ്രഹിക്കാൻ കാളിദേവിയെ പോലെ താണ്ഡവമാടുന്ന അല്ലുവിനെയാണ് ടീസറിൽ കാണാൻ സാധിക്കുക. സാരി ധരിച്ച്, പൂമാലകൾ കഴുത്തിലണിഞ്ഞ് മുഖത്ത് ചായം പൂശി വില്ലന്മാരെ അടിച്ചിടുന്ന അല്ലുവിന്റെ കിടിലൻ ഫൈറ്റ് ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!