28 December 2024

ആടുജീവിതം റിലീസായപ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. ‘ആടുജീവിതം’ എന്ന സിനിമ തന്റെ മകന്‍ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണെന്ന് മല്ലിക പറയുന്നു.

”ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം…ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്….പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.”-മല്ലിക സുകുമാരന്റെ വാക്കുകള്‍.

അറേബ്യൻ മരുഭൂമിയിൽ വര്ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീർത്ത നജീബിന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!