മോഹൻലാൽ നായകനായ മലൈക്കോട്ടെ വാലിബന്റെ റിവ്യൂ ബോംബിങ്ങിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുമുണ്ടെന്ന് നിർമാതാവ് ഷിബുബേബി ജോൺ. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റില്ല. എന്നാൽ, സിനിമാ വ്യവസായത്തെ തന്നെ തകർക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരിൽ ആരെങ്കിൽ സിനിമയെ തകർക്കാൻ ശ്രമിച്ചാൽ അവർ വിഡ്ഡികളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മാനസികമായി തകർന്നിരിക്കുകയാണെന്നും മനോരമന്യൂസിനോട് പറഞ്ഞു.