നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ആളാണ് പൃഥ്വിരാജ്. പിന്നീട് മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത താരമായി വളർന്ന പൃഥ്വി ഇന്ന് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന സംവിധായകനും നിർമാതാവും കൂടിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം താരം അറിയിച്ചു കഴിഞ്ഞു. സിനിമാ ലോകം ഒന്നാകെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഭാഗമായിരിക്കുന്ന പൃഥ്വിരാജ് മലയാള സിനിമയെ കുറിച്ചും തന്റെ പ്രതിഫലത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്നും ബോളിവുഡ് നടൻ അക്ഷയ് കുമാറും അങ്ങനെ ആണെന്നും പൃഥ്വിരാജ് പറയുന്നു. ആടുജീവിതം പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ gulte.com എന്ന ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാള സിനിമയുടെ ബജറ്റ് കൂടുതലും നിർമാണത്തിനാണ് ചെലവിടുന്നതെന്നും നടൻ പറഞ്ഞു.
മലയാള സിനിമ മറ്റ് ഏതെങ്കിലും ഇൻഡസ്ട്രിയ്ക്ക് മുകളിലാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പായും പറയാനാകും. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും മേക്കിങ്ങിന് ആയാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
ദിവസവും 2 ലക്ഷം, ചെലവാക്കിയത് 40 ലക്ഷം, ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ; സഹായം തേടി നടി അരുന്ധതിയുടെ കുടുംബം
സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത് എന്തുകൊണ്ട് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകും. ബജറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയിൽ ഷൂട്ട് ചെയ്യണമെന്നാണ് ഞാൻ പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. എന്റെ സിനിമ നന്നായി ഓടിയില്ലെങ്കിൽ എനിക്ക് ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപകിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാൽ പ്രതിഫലത്തെക്കാൾ കൂടുതൽ കിട്ടാറുമുണ്ട്. അക്ഷയ് കുമാറം അങ്ങനെയാണ്. സെൽഫി എന്ന ചിത്രം ങ്ങൾ നിർമിച്ചിരുന്നു. അതിന് വേണ്ടി അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.