24 December 2024

ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദഗ്ധർ.

ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ മുതൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെയോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗം വിസിറ്റിങ് പ്രൊഫസറായ നൊറിയോ സുഗായ പറഞ്ഞു.

നിലവിൽ ലോകത്തെ പലഭാ​ഗങ്ങളിലുമുള്ള കോവിഡ് വർധനവിനു പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. ജെ.എൻ.1-ന് പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്. ജപ്പാനിലെ നിലവിലെ സാഹചര്യത്തെ പത്താംതരം​ഗമായി നിർവചിക്കാം. രോ​ഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് ഭയപ്പെടുന്നത്, സു​ഗായ പറയുന്നു.
പുതിയ കേസുകളിൽ ഏറിയ പങ്കിനും പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നും വിദ​ഗ്ധർ പറയുന്നു.

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേ​ദമായ ജെഎൻ.1 ആണ് . ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!