24 December 2024

അരുണാചല്‍ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നവീനെന്ന് അന്വേഷണ സംഘം.മൂന്നുപേരുടെയും മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വിചിത്രമാണ്.‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ അന്വേഷണ സംഘം കണ്ടെത്തി. വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും ഏഴ് വര്‍ഷമായി നവീന്‍ ഇതിന്റെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നുമാണ് അന്വേഷണ സംഘം പറഞ്ഞത്.

മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിക്കുന്നത്.മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും പുസ്തകങ്ങളും നവീനും ദേവിയും ആര്യയും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!