ദില്ലി:പാര്‍ലമെന്‍റ് അതിക്രമ കേസില്‍ ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍ രംഗത്ത്.
അറസ്റ്റിലായ പ്രതികളാണ് ദില്ലി പോലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചുവെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തിയെന്നും പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തി.
ഇലക്ട്രിക് ഷോക്ക് നല്‍കി ദില്ലി പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്നും. വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നും പ്രതികള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.