തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി. 680 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2238.49 ഡോളറാണ് നിലവിലെ വില.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ പേർ എത്തിയിട്ടുണ്ടെങ്കിലും വിൽപനയിൽ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന.