മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി.
വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചാണ് ജിപി ഗോപികയ്ക്ക് താലിചാര്‍ത്തിയത്. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുന്‍പില്‍ എത്തിയാണ് താലി കെട്ട് നടത്തിയത്. ശ്രീകോവില്‍ നടക്ക് പുറത്തുവച്ചായിരുന്നു താലിചാര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൊതുവെ വടക്കും നാഥ ക്ഷേത്രത്തില്‍ വിവാഹം പതിവ് കാഴ്ചയല്ല. അതുകൊണ്ടുതന്നെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും വിവാഹ നിശ്ചയം കോഴിക്കോട് വെച്ച് നടന്നത്.ഇരുവരുടേയും വിവാഹവാര്‍ത്തയും വിവാഹ നിശ്ചയവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങലും ജിപി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.രണ്ടുപേരും അഭിനയ മേഖലയില്‍ നിന്നുള്ളവരാണെങ്കിലും ഈ വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ്.പ്രണയത്തില്‍ തുടങ്ങിയതല്ല എന്ന് വിവാഹനിശ്ചയം നടന്ന അവസരത്തില്‍ തന്നെ ജിപി ആരാധകരെ അറിയിച്ചിരുന്നു.”