റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ കര്‍ശന നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.
മലയാളികളെ കടത്തിയ ഏജന്‍റുമാരെ നിയമത്തിന് മുന്നിലെത്തിക്കും. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് കടത്തിയത് അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ റഷ്യന്‍ അംബാസഡറെ ആശങ്ക അറിയിച്ചെന്നും വിദേശകാര്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു