കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ദില്ലി സമരത്തില്‍ വേദി പങ്കിട്ട് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും സമാജ്‌വാദി പാര്‍ട്ടി എം പിയുമായ കപില്‍ സിബല്‍. കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോകാറില്ല.
ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോയിട്ടുണ്ടോയെന്നും കപില്‍ സിബല്‍ ചോദിച്ചു.
അതേസമയം പഞ്ചാബ് കാര്‍ഷിക സംസ്ഥാനമാണെന്നും പഞ്ചാബിലെ കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.
ഫണ്ട് ലഭിക്കാനായി സുപ്രീംകോടതിയില്‍ കയറി ഇറങ്ങുകയാണ്. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു.”