നിയമലംഘിച്ച് പാഞ്ഞ ടിപ്പറുകള മര്യാദ പഠിപ്പിച്ച് കെഎംആര്‍എല്‍. കരാറുകാരനെ താക്കീത് നല്‍കിയതിന് പിന്നാലെ ലോറികളുടെ ഓട്ടം നിയമപരമാണെന്ന് ഉറപ്പുവരുത്താന്‍ നപടി സ്വീകരിച്ചു. ഒരു കുരുക്കുപോലുമിടാതെ കൂറ്റന്‍സ്ലാബുകള്‍ അട്ടിയിട്ടായിരുന്നു കഴിഞ്ഞ ദിവസം വരെ ടിപ്പറുകളുടെ യാത്ര.
ഇത് കാക്കനാട് നിന്നുള്ള മാറിയ കാഴ്ച. കഴിഞ്ഞ ആഴ്ചവരെ ഇതേ ടിപ്പര്‍ ഓടിയത് ഇങ്ങനെ. അന്ന് ലോറിയില്‍ പന്ത്രണ്ട് കോണ്‍ക്രീറ്റ് സ്ലാബുകളെങ്കില്‍ ഇന്ന് എണ്ണം ആറിലേക്ക് ചുരുങ്ങി. അന്ന് ഡ്രൈവര്‍ ക്യാബിനേക്കാള്‍ ഉയരത്തിലായിരുന്നു ലോഡെങ്കില്‍ ഇന്ന് അത് ലോറിക്കുള്ളില്‍ ഒതുങ്ങി.
മാര്‍ച്ച് 28നാണ് മെട്രോയുടെ കരാറെടുത്ത ലോറികളുടെ നിയമലംഘനങ്ങള്‍ പുറത്തുവിട്ടത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മെട്രോയുടെ നടപടി. പൊതുജന സുരക്ഷ ഉറപ്പാക്കി സര്‍വീസ് നടത്താന്‍ കരാറുകാരന് നിര്‍ദേശം നല്‍കി. അമിതഭാരം കയറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ യാര്‍ഡില്‍ ജീവനക്കാരെയും നിയോഗിച്ചു. കെഎംആര്‍എല്ലിന്‍റെ ഇടപെടല്‍ മാതൃകാപരമാണ്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചുള്ള ടിപ്പറുകളുടെ മരണപാച്ചില്‍ ഓരോദിവസവും കൂടുതല്‍ ജീവനുകള്‍ അപഹരിക്കുന്നു. ഇവര്‍ക്ക് ആര് തടയിടും.