രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്തെ ഉപഭോഗം 108.22 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു.
വൈദ്യുതി ആവശ്യകത 5364 മെഗാവാട്ട് രേഖപ്പെടുത്തി. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ 107.76 ദശലക്ഷം യൂണിറ്റ് എന്ന തോതാണ് മറികടന്നത്.
വേനല്‍മഴ ലഭിച്ചതിനാലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവുണ്ടായത്. വര്‍ധിച്ച ഉഭോഗം കണക്കിലെടുത്ത് ജലവൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്.