ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങിൽ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി ,കെ.സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, ആദിവാസി വിഭാഗങ്ങൾ എന്നിവർക്കായുള്ള 5 ഗാരന്‍റികള്‍ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയാൻ നിയമ ഭേദഗതി,
കശ്മീരിനു സംസ്ഥാന പദവിയും ലഡാക്കിനു പ്രത്യേക പദവിയും, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കല്‍, സച്ചാർ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കും, തുടങ്ങിയവയും പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ജയ്പൂരിലും ഹൈദരാബാദിലും നാളെ മഹാറാലികൾ നടത്തും.