വെറ്ററിനറി സർവകലാശാല യിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന കമ്മിഷന്റെ നിയമന വിജ്ഞാപനം പുറത്തിറങ്ങി.
റിട്ടയർഡ് ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ കമ്മിഷൻ. കമ്മിഷന്റെ പ്രവർത്തന ആസ്ഥാനം കൊച്ചിയായിരിക്കും.
ഗവണർ ചാൻസലർ എന്ന നിലയിലാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്.മൂന്നു മാസമാണ് പ്രവർത്തന കാലാവധി.