നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ” പെറ്റ് ഡിക്റ്റക്റ്റീവ് “. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ – ഗായത്രി കിഷോർ, മേക്ക് അപ് – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറെക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
അതേസമയം, റൊമാന്‍റിക് ക്രൈം കോമഡി ചിത്രം ടില്ലു സ്ക്വയര്‍ 100 കോടി ക്ലബ്ബിലേക്ക് അടുക്കുന്നതിന്‍റെ സന്തോഷത്തിലാണ് അനുപമ. സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മാണം. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്