കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. മരിച്ച അർച്ചനയുടെ മകൾ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്.
മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ അർച്ചന അത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് വാതിൽ തകർത്ത് അകത്ത് നാട്ടുകാർ കടന്നപ്പോഴാണ് തീപൊള്ളലേറ്റ നിലയിൽ അർച്ചനയെയും കുട്ടികളേയും കാണുന്നത്. അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മക്കളായ ഏഴുവയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് അനാമികയുടെ മരണം. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം .