ദൂരദർശൻ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിലുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എ എ റഹീം എം പി.
വിദ്വേഷ പ്രചരണത്തിനുള്ള വേദിയാക്കരുത് ദൂരദർശനെന്ന് പറഞ്ഞ അദ്ദേഹം മലയാളികൾ ബഹിഷ്കരിച്ച സിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപിയുടെ ഇത്തരം നീക്കങ്ങൾ കേരളത്തിൽ നടക്കില്ലെന്നും റഹീം പറഞ്ഞു.
‘കേരളത്തിലെ വ്യത്യസ്ത മതവിഭാഗങ്ങളെ അകറ്റുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഒപ്പം കേരളത്തെ രാജ്യത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാനാണ് കേരളം സ്റ്റോറി എന്ന സിനിമയിലൂടെ ശ്രമിച്ചത്. ഉത്തരേന്ത്യൻ ജനങ്ങൾക്കിടയിൽ കേരളത്തെ മോശമാക്കാനും ശ്രമിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ആണ് സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കം. എന്നാൽ അത് കേരളം തള്ളിക്കളയും’, എ എ റഹീം എം പി പറഞ്ഞു.
അതേസമയം ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം കൊണ്ട് മതില് തീർത്ത നാടാണ് കേരളമെന്ന് പറഞ്ഞ എം പി ദൂരദർശന് ഇന്നത്തേത് ഏറ്റവും മോശമായ ദിവസമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.