ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് (71) വീണ്ടും ദീർഘകാല തടവുശിക്ഷ. തോഷഖാന അഴിമതിക്കേസിൽ ഇമ്രാനും ഭാര്യ ബുഷ്റ ബീബിക്കും (49) അഴിമതിവിരുദ്ധകോടതി ബുധനാഴ്ച 14 വർഷംവീതം തടവുശിക്ഷ വിധിച്ചു.
ഇരുവരും 10 വർഷം ഔദ്യോഗികപദവികളൊന്നും വഹിക്കാൻ പാടില്ല. 78.7 കോടി രൂപവീതം പിഴയുമൊടുക്കണം.”