തിരുവനന്തപുരം : ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ജഗതി മുടിപ്പുര ലൈൻ കുളം നികത്തിയ വീട്ടിൽ മനോജ് കുമാറാണ് (42) ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ കാത്ത് കഴിയുന്നത്.
7 വർഷമായിട്ട് കരൾ രോഗത്തെ തുടർന്ന് ചികിത്സയിലാണ് മനോജ്. ഇതിനിടെ ഒരാഴ്ചക്ക് മുൻപ് രക്തം ഛർദ്ദിക്കുകയും രോഗം ഗുരുതരമാവുകയും ചെയ്തു. ഇതോടെ അടിയന്തിരമായി കരൾ മാറ്റി വയ്ച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയുള്ളു എന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. കരൾ പകുത്തു നൽകാൻ മനോജിന്റെ ഭാര്യ അഞ്ജു തായാറാണെങ്കിലും ചികിത്സക്കായി 25 ലക്ഷത്തിലധികം രൂപ വേണം.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇത്രയും തുക പോലും കണ്ടെത്താൻ ശേഷിയില്ല. മകന്റെ സ്കൂളിലെ ഫീസ് പോലും കെട്ടി വയ്ക്കാൻ സാധിക്കാതെ ദുരിത്തിലാണ് മനോജും അഞ്ജുവും. അടിയന്തിരമായി മനോജിന്റെ ജീവൻ നില നിർത്തുന്നതിനായി കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയിയ്ക്ക് സുമനസ്സുകളുടെ സഹായം ചെയ്തു തരണമെന്നാണ് അഞ്ജു സുമനസ്സുകളോട് അപേക്ഷിക്കുന്നത്. .
മനോജ് ചികിത്സാ സഹായ നിധി
അക്കൗണ്ട് നമ്പർ 42514128801
IFSC SBIN0070568