എറണാകുളം:ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജനശ്രദ്ധനേടിയ നടിയും അവതാരകയുമാണ് ശാലിനി നായർ. ബിഗ് ബോസിന് ശേഷം നിരവധി അവസരങ്ങൾ മിനിസ്ക്രീനിൽ അടക്കം ശാലിനിക്ക് തുറന്ന് കിട്ടുന്നുണ്ട്. ഇപ്പോഴിതാ ശാലിനി പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
രണ്ടാം വിവാഹ വിവരം പങ്കിട്ടപ്പോൾ പ്രതീക്ഷിച്ചത് വിമർശനമാണെന്നും പക്ഷെ ആശംസകൾ കിട്ടിയപ്പോൾ സന്തോഷവതിയായിയെന്നും ശാലിനി പറയുന്നു. ‘വിവാഹശേഷം ജോലി ചെയ്യുന്നത് ഒരു യഥാർത്ഥ ആനന്ദമായിരുന്നു.ദൈവത്തിന് നന്ദി. നന്ദി പ്രിയ ഹബ്ബി… ശാലിനി… ഇനി വർക്ക് ചെയ്യുവാൻ താല്പര്യമുണ്ടോ? കൊച്ചിയിൽ രണ്ട് പ്രോഗ്രാമുകൾ ചാർട്ട് ചെയ്യുന്നുണ്ടായിരുന്നു.’അപ്രതീക്ഷിതമായാണ് കൈരളി ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ അമൃത മാമിന്റെ കോൾ വന്നത്.
യെസ് മാം ഞാൻ ഓൺ ആണ് എന്ന് മറുപടി പറഞ്ഞു. അങ്ങിനെ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കൈരളി ടിവിക്ക് വേണ്ടി ഡയറക്ടർ കമൽ സാറിനെ ഇന്റർവ്യു ചെയ്യാനുള്ള അവസരം കിട്ടി.
താങ്ക്യു ഡിയർ അമൃത മാം. വിവാഹശേഷവും ജോലി ചെയ്യണമെന്നത് എന്റെ ആഗ്രഹവും ആവശ്യവും ആയിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അത് സാധിച്ചു. വിമർശനങ്ങളാണ് പ്രതീക്ഷിച്ചതെങ്കിലും വിപരീതമായി നൂറ് കണക്കിന് ആശംസകൾ വിവാഹ വാർത്തയറിഞ്ഞ് വന്നു. കഴിയുന്നതും എല്ലാവർക്കും മറുപടി കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു.’ ശാലിനി പറയുന്നു.
ദിലീപ് എന്നയാളാണ് ശാലിനി നായരെ വിവാഹം ചെയ്തത്. ഒരു ആൺകുഞ്ഞിന്റെ അമ്മയായ ശാലിനി ആദ്യ വിവാഹ ബന്ധം തകർന്നശേഷം സിംഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിക്കാൻ എത്തിയത്.