28 December 2024

ഉയർന്ന രക്തസമ്മർദ്ദം‌ ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാകും. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ചില ലളിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തിക്കൊണ്ട് തന്നെ ഉയർന്ന ബിപി നിയന്ത്രിക്കാം.

ഉയർന്ന രക്തസമ്മർദ്ദം‌ മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ…

ഒന്ന്…
ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെ അമിതമായി സമ്മർദ്ദത്തിലാക്കുന്നു. ഇത് വിവിധ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ബിപി കൂടുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, രക്താതിമർദ്ദം ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും കാലക്രമേണ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും.
രണ്ട്…
അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യതയെ വർദ്ധിപ്പിക്കുന്നു. ഉയർന്ന മർദ്ദം തലച്ചോറിലെ അതിലോലമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. അവ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുന്നു. രണ്ട് സാഹചര്യങ്ങളും സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ഇത് മസ്തിഷ്ക പ്രവർത്തനത്തെ തകരാറിലാക്കാനുള്ള സാധ്യത കൂട്ടുന്നു.

മൂന്ന്…
ബിപി കൂടുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കും. അവ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിനോ വൃക്കകളെ തകാറിലാക്കുന്നതിനോ കാരണമാകും.

നാല്…
രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ കാഴ്ച പ്രശ്നങ്ങളുണ്ടാക്കാം. ഉയർന്ന രക്തസമ്മർദ്ദം ഹൈപ്പർടെൻസിവ് റെറ്റിനോപ്പതിയിലേക്ക് നയിക്കുന്നു.

അഞ്ച്…
ഉയർന്ന രക്തസമ്മർദ്ദം പെരിഫറൽ ആർട്ടറി ഡിസീസ് ഉൾപ്പെടെയുള്ള വിവിധ സങ്കീർണതകൾ ഉണ്ടാകാം, ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!