26 December 2024

ആന്ധ്രയിൽ ചികിത്സ ലഭിക്കാനുണ്ടായ കാലതാമസത്തെ തുടർന്ന് നവജാത ശിശു മരണപ്പെട്ടു. കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി 7 കിലോമീറ്ററോളം നടന്ന് മലയിറങ്ങിയാണ് മാതാപിതാക്കൾ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിൽ എത്തിയത്. കുഞ്ഞിനെ ആദ്യം പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വിജയനഗരം ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു.

ആംബുലൻസുകൾ ഇല്ലാത്തതും, മലയോര മേഖലക്കടുത്ത് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹം റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ദരിദ്രരായ മാതാപിതാക്കൾക്ക് 3000 രൂപയോളം ചിലവായെന്നും പ്രദേശവാസികൾ പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!