ഇന്ന് വീടുകളിലും ഓഫീസുകളിലുമെല്ലാം വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ആശ്രയിക്കുന്നത് വൈഫൈ നെറ്റ്വർക്കുകളെയാണ്. ഒരു റൗട്ടറില്‍ നിന്ന് പുറപ്പെടുന്ന വൈഫൈ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് വീട്ടിലുള്ള മൊബൈല്‍ ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവും. ഓഫീസുകളും ഇങ്ങനെ തന്നെ. എന്നാല്‍, വൈഫൈയേക്കാള്‍ വേഗവും സുരക്ഷിതത്വവും ലഭിക്കുന്ന മറ്റൊരു സംവിധാനം രംഗത്തുണ്ട്, ലൈറ്റ് ഫിഡെലിറ്റി സാങ്കേതിക വിദ്യ അഥവാ ലൈഫൈ. ഈ വയര്‍ലെസ് വിവര കൈമാറ്റ സാങ്കേതികവിദ്യയുടെ ഭാവിയാണ് ലൈഫൈ എന്ന് പറയപ്പെടുന്നു. വൈഫൈയേക്കാള്‍ ഒട്ടേറെ നേട്ടങ്ങളുള്ള ലൈഫൈ സാങ്കേതികവിദ്യയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.