24 December 2024

ആലപ്പുഴ: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജീത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും, പ്രസ്താവനകളും പോസ്റ്റുചെയ്ത 4 കേസ്സുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ കുമ്പളത്തുവെളി വീട്ടിൽ നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി (38), ആലപ്പുഴ, പൊന്നാട് തേവരംശ്ശേരി നവാസ് നൈന (42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരാണ് അറസ്റ്റിലായത്.





സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് സൈബർ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടന്നും, ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.



കേരള പൊലീസിന്‍റെ അറിയിപ്പ്

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ചതിന് നാലുപേർ അറസ്റ്റിലായി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!