24 December 2024



തിരുവനന്തപുരം :  ഇഎസ്ഐ അവധി  എടുത്ത ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ വെഡ്ലാൻഡ്  വെഡ്ഡിങ്സ്. തിരുവനന്തപുരം  ആറ്റിങ്ങൽ  വെഡ്ലാൻഡ് വെഡ്ഡിങ്ങാണ്  ജീവനക്കാരിയോട് നിയമത്തെ പോലും കാറ്റിൽപ്പറത്തി ദ്രോഹപരമായ നടപടി സ്വീകരിക്കുന്നത്. പരാതിയുമായി ജീവനക്കാരിയായ യുവതി  രംഗത്ത്  എത്തിയതോടെ ഇഎസ്ഐ, പിഎഫ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു നൽകുന്ന ഏജൻസി പ്രതിനിധിയെ ഉപയോഗിച്ച് പരാതി മുക്കാനും ശ്രമം നടത്തി വെഡ്ലാൻഡ് വെഡ്ഡിങ്.  ആറ്റിങ്ങൽ സ്വദേശിയായ യുവതിയാണ് കാലിലെ വെരിക്കോസ് വെയിൻ അസുഖത്തെത്തുടർന്ന് ഇഎസ്ഐ അവധി എടുത്തത്. 2024 മേയ് 6 മുതൽ മേയ് 21 വരെ  ഇഎസ്ഐ അവധി എടുത്തത്. എന്നാൽ ഇഎസ്ഐ അവധി പൂർത്തിയായ ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയായി  22ന് രാവിലെ 10നു ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ എച്ച്ആർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരാണ് അസുഖം പൂർണമായി മാറിയ ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നും ഇതാണ്  മാനേജ്മെന്റ് തീരുമാനം എന്നും  ജീവനക്കാരിയോട്  പറയുകയും തിരിച്ച് അയയ്ക്കുകയും ആയിരുന്നു. പിന്നീട് പലപ്രാവശ്യം ജീവനക്കാരി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറിയിറങ്ങിയെങ്കിലും പിന്നീട് വരാൻ പറഞ്ഞ് മാനേജ്മെന്റ് പ്രതിനിധികൾ ഒഴിവാക്കുകയായിരുന്നെന്നും ജീവനക്കാരിയായ യുവതി ജനകേരള ന്യൂസിനോട്. കഴിഞ്ഞ 4 വർഷമായി വെൽക്കം ഗേളായി ആറ്റിങ്ങൽ  വെഡ്ലാൻഡ് വെഡ്ഡിങ്ങിൽ ജോലി ചെയ്തു വരികായാണ് യുവതി. ഒരു കാരണവും ഇല്ലാതെ തന്നെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത ആറ്റിങ്ങൽ  വെഡ്ലാൻഡ് വെഡ്ഡിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് യുവതി.  ജനകേരള ന്യൂസ് പ്രതിനിധികൾ വിശദീകരണം എടുക്കാൻ വെഡ്ലാൻഡ് വെഡ്ഡിങ്സ് മാനേജറെ ഉൾപ്പെടെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടി തരാൻ തയാറായില്ല.

5 thoughts on “ഇഎസ്ഐ ലീവ് എടുത്ത ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ ആറ്റിങ്ങൽ വെഡ്ലാൻഡ്  വെഡ്ഡിങ്സ്. പരാതിയുമായി ജീവക്കാരി രംഗത്ത്

  1. പരാതിക്കാരി യുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാണിച്ച്ചാൽ എപ്പോൾ വേണമെങ്കിലും ജോലിക്ക്ഹാജരാകമെന്ന് പറഞ്ഞിട്ടുള്ളതാണ് അല്ലാതെ പരാതിക്ക്പോ യിട്ട് എന്താ കാര്യം. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ എപ്പോൾ വേണമെങ്കിലും ജോലിക്ക് കയറാം നല്ല സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ഒരു രസമാണ്

    1. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ ജീവനക്കാരിയെ മാനേജുമെന്‌റ് അധികൃതര്‍ പിന്നീട് വരാന്‍ പറഞ്ഞ് വിട്ടതല്ലെ. പിന്നെ
      താന്‍ ഉള്‍പ്പെടെ പണവുമായി ചെല്ലാം എന്ന് പറഞ്ഞ വോയിസ് റിക്കോര്‍ഡുകള്‍ ഉണ്ട്. താന്‍ ഈ സ്ഥാപനത്തിന്‌റെയും മറ്റ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ളവയുടെ ഇസ്എസ്‌ഐ പിഎഫ് ഉള്‍പ്പെടെ ചെയ്തു നല്‍കുന്ന ഏജന്‍സിക്കാരന്‍ അല്ലെ. പിന്നെ തനിക്കയ്ക്കു ഇത് എല്ലാം നല്ലവനായ ഉണ്ണിയാണല്ലോ

    2. ഈ പറയുന്ന കീർത്തി ലാൽ അവരുടെ അടിമ ആയ ജോലിക്കാരൻ ആണ് ഇയ്യാൾ ഈ സ്ത്രീയെ ഫോണിൽ വിളിക്കുകയും കൈയ്ക്കൂലി കൊടുക്കുവാൻ ശ്രെമിക്കുകയും ചെയ്തിട്ടുണ്ട്

  2. ഇത് അവിടത്തെ മാനേജ്മെന്റിന്റെ സ്ഥിരം പരിപാടി ആണ് കുറെ നാൾ പിടിച്ചു നിർത്തും ശമ്പളം കൂട്ടി ചോദിച്ചാലോ മറ്റോ എന്തെങ്കിലും കാരണം കൊണ്ട് അവരെ ഒഴിവാക്കും….
    Md ക്ക് പറ്റിയ hr സ്റ്റാഫും
    സാധാരണ hr സ്റ്റാഫ് എന്ന് പറയുന്നത് തൊഴിലാകളുടെ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ആണ് ഇവിടെ മാനേജ്മെന്റിന്റെ പോക്കറ്റിലെ കാശ് പോകാതെ സ്റ്റാഫിനെ ഒരു കാരണവും ഇല്ലാതെ പറഞ്ഞു വിടാൻ ആണ്…
    പേരിന് നല്ല തുണി കട പത്രസ് ഉണ്ടെങ്കിലും ഒരു നാറിയ രീതിയാണ് അവിടത്തെ മാനേജ്മെന്റിന് ആറ്റിങ്ങലിന് തന്നെ നാണക്കേട് ആണ് wedland weddings
    ഇതൊക്കെ അടച്ചു പൂട്ടേണ്ട സമയം കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!