തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് (ചൊവ്വ) ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. അതേസമയം, ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
നാളത്തോടെ മഴ ദുർബലമാകുമെന്നും അന്തരീക്ഷം വരണ്ട സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തൽ.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീന്‍പിടിത്തത്തിന് തടസ്സമില്ല.