പ്രതികൂല കാലാവസ്ഥ കാരണം കരിപ്പൂരില്‍ നിന്നുള്ള മൂന്നു വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അറിയിപ്പ്. ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച രാത്രി 8.35ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള സര്‍വീസും. രാത്രി 10.05ന് കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസും. രാത്രി 11.10ന് മസ്‌കത്തിലേക്കുള്ള സര്‍വീസുമാണ് റദാക്കിയത്.
കരിപ്പൂരില്‍ നിന്ന് അബുദാബി, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിരുന്നു. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 10.05ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി വിമാനം വ്യാഴാഴ്ച 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്‌കറ്റിലേക്കുള്ള വിമാനം 12 മണിയോടെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.
ദോഹയില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.