24 December 2024

വൈക്കം: ഐ.എൻ.ടി.യു.സി. കോട്ടയം ജില്ലാ സമ്മേളനം 2023 നവംബർ 13, 14 തീയതി കളിൽ വൈക്കത്ത് നടത്തും. നവംബർ 13-ന് തിങ്കളാഴ്ച 3ന് വൈക്കം വലിയ കവലയിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന തൊഴിലാളി റാലിയോടെ സമ്മേളനം ആരംഭിക്കും. കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എം.എൽ.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. റാലി കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്യും. വടക്കേനട, പടിഞ്ഞാറെനട കച്ചേരികവല വഴി ജട്ടി മൈതാനിയിൽറാലി എത്തിച്ചേരും. കെ.പി.സി.സി. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രസംഗം നടത്തും. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം മുൻമന്ത്രി കെ.സി. ജോസഫ് എ.ഐ.സി.സി. മെമ്പർ ജോസഫ് വാഴയ്ക്കൻ, ഡി.സി.സി. പ്രസിഡന്റ്നാട്ടകം സുരേഷ്, കെ.പി.സി.സി. ഭാരവാഹികളും,ഐ.എൻ.ടി.യു.സി.നേതാക്കളും ജനപ്രതിനിധികളുംസമ്മേളനത്തെ അഭിവാദ്യം ചെയ്യും.ജില്ലയിലെ അഫിലിയേറ്റഡ് യൂണിയനുകളുടെ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികളും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 14ന് ചൊവ്വാഴ്ച രാവിലെ 10ന് ഉമ്മൻചാണ്ടി നഗറിൽ (വൈക്കം സത്യാഗ്രഹമെമ്മോറി യൽ ഹാൾ) ഐ.എൻ.ടി.യു.സി. സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉഘാടനം ചെയ്യും. നരേന്ദ്രമോദി സർക്കാർ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ജീവിത മാർഗങ്ങളും ഇല്ലാതാക്കുംവിധംപൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തുച്ഛമായ തുകയ്ക്ക് വിൽപന നടത്തുകയും കോർപ്പറേറ്റുകൾ തീരുമാനിക്കുന്ന പോലെ തൊഴിലാളി നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് സം ചർച്ച ചെയ്യും. തൊഴിലാളി സംരക്ഷണത്തിനായി രൂപം കൊടുത്തിരുന്ന 43 തൊഴിലാളി സംരക്ഷണനിയമങ്ങൾ ഇല്ലാതാക്കി നാല് ലേബർ കോഡുകളാക്കുവാൻ കാര്യമായ ചർച്ചകൾപോലും നടത്താത്തതും പാവപ്പെട്ടവർക്ക് ആശ്വാസമായ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട്വെട്ടിക്കുറച്ചതിനെതിരായ സമരങ്ങൾ തീരുമാനിക്കും. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 10 വർഷമായി തൊഴിലാളിവിരുദ്ധ തീരുമാനങ്ങൾമാത്രം എടുക്കുന്ന മോദി സർക്കാരിനെ പരാജയപ്പെടുത്തുന്നപ്രവർത്തനങ്ങൾക്ക്സമ്മേളനം രൂപം നൽകും.ബൂത്ത്തല ത്തിൽ 5 അംഗ തൊഴിലാളി സ്ക്വാഡുകൾ രൂപീകരിക്കും കേരളത്തില കയർ ഉൾപ്പടെ പരമ്പരാഗത വ്യവസായ മേഖലകൾ നിശ്ചല മാക്കി കെ.എസ്.ആർ.ടി.സി. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയി ലാക്കുകയും തൊഴിലാളി സംരക്ഷണ ക്ഷേമനിധി ബോർഡുകൾ അടച്ചുപൂട്ടുകയും ചെയ്യേണ്ടസാഹചര്യം സൃഷ്ടിച്ച പിണറായി സർക്കാരിനെ തിരായ സമരങ്ങളും തൊഴിൽ മേഖലയുടെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രമേയങ്ങളും ചർച്ച ചെയ്ത് വിലയിരുത്തി ഭാവി സംഘടനാ പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകും. വെളളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി, ഇലക്ട്രോ കെമിക്കൽസ്, നാട്ടകം സിമന്റ് ഫാക്ടറി ഉൾപ്പെടെ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധി യിലാക്കുന്ന സർക്കാർ നടപടികൾക്കെതിരായ സമരങ്ങൾ സമ്മേളനം തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!