അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടങ്ങി. കുട്ടി താമസിക്കുന്ന ഊരിനടുത്തുള്ള പാറയ്ക്കു സമീപമാണ് സംഭവം നടന്നത്. പരിചയമുള്ള ഒരാള്‍ പാറയുടെ അടുത്തേക്ക് കൊണ്ടുപോയി ബലമായി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കുട്ടിയോട് ക്രൂരതകാട്ടി. രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂര്‍ണ നഗ്‌നയായി അവശനിലയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ മലക്കപ്പാറ പോലീസിനെ വിവരമറിയിക്കുകായിരുന്നു. പിന്നീട് ആംബുലന്‍സ് എത്തിച്ചാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനുശേഷം പോലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.