കുമളി: പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിലായിരുന്ന പാസ്റ്റർ അറസ്റ്റിൽ. കോട്ടയം പതിനാലാം മൈൽ പാറയ്ക്കൽ ഹൗസിൽ പ്രദീപാണ് (38) അറസ്റ്റിലായത്. ഇയാൾ ചക്കുപള്ളത്ത് പാസ്റ്ററായി ജോലിനോക്കുകയായിരുന്നു.
പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടർന്ന് കഴിഞ്ഞ 23നാണ് കുമളി പൊലീസ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രദീപിനെ ബുധനാഴ്ചയാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയും സംഘവും അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ പരാതിയെത്തുടർന്നാണ് പ്രദീപിനെതിരെ പോക്സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.