ഇടുക്കി : പരാതി നൽകാൻ നവകേരള സദസിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചികിത്സാ സംബന്ധമായ പരാതി നല്‍കാനെത്തിയ ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമലിയിൽ നടക്കുന്ന നവകേരള സദസില്‍ പരാതി നല്‍കാന്‍ വരി നില്‍ക്കുന്നതിനിടെ ഗണേശൻ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.