തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് ആണ് പുതിയ ഉത്തരവ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ആണ് ഉത്തരവിറക്കിയത്.
യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്എൽഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം. ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളിൽ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.