തോപ്പുംപടി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പത്തരലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രേഷിതസംഘം പ്രവർത്തക അറസ്റ്റിൽ. കുമ്പളങ്ങി വള്ളനാട്ട് വീട്ടിൽ മേരി റെയ്ച്ചലിനെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തത്. പ്യാരി ജംഗ്ഷൻ മാടവനപ്പറമ്പിൽ മേരി ജയയുടെ പരാതിയിലാണ് അറസ്റ്റ്.
തോപ്പുംപടി സാന്തോംകോളനി ഭാഗത്ത് നവജീവൻട്രസ്റ്റ് എന്ന പേരിൽ പ്രേഷിതസംഘം നടത്തി വിശ്വാസം ആർജിച്ച് ഇവരുടെ മകന് കാനഡയിൽ ഷോപ്പിംഗ് മാളിൽ ജോലി വാഗ്ദാനം ചെയ്ത് 2022 ജൂലായ് മുതൽ പലതവണകളായി പത്തരലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.