26 December 2024

ഗസ്സ: അൽപനേരത്തേക്കവർ ബോംബുകൾ പൊട്ടുന്ന ഭയാനകശബ്ദം മറന്നു. ഇസ്രായേലി യുദ്ധവിമാനങ്ങളുടെ ഇരമ്പൽ മനസ്സിൽനിന്നകന്നു. ടാങ്കുകളിൽ നിന്നുയരുന്ന വെടിയൊച്ചകളും മനുഷ്യരുടെ ആർത്തനാദങ്ങളും നിലവിളികളും ഏതാനും സമയത്തേക്ക് അവർ മാറ്റിവെച്ചു. ചിരി മറന്ന ഗസ്സയിലെ ബാല്യങ്ങൾ അഭയാർഥിക്യാമ്പിന്റെ മുറ്റത്ത് എല്ലാംമറന്ന് ഓടിക്കളിച്ചു. പാട്ടുപാടിയും നൃത്തം ചെയ്യിച്ചും കളിപ്പിച്ചും അവ​രെ ചിരിപ്പിക്കുകയാണ് ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ.

കളിക്കൂട്ടുകാരെയും മാതാപിതാക്കളെയും സഹോദരങ്ങളെയും കൺമുന്നിൽ ഇസ്രായേൽ കൊന്നൊടുക്കുന്നതിന്റെ ആഘാതം പേറുന്ന കുരുന്നുകളുടെ മാനസിക പിരിമുറുക്കം കുറക്കാനാണ് അഭയാർഥി ക്യാമ്പുകളിൽ അവർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ തങ്ങള​ുടെ ജീവൻ പോലും പണയപ്പെടുത്തിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്.

ഖാൻ യൂനിസിലെ ജെനിൻ ബോയ്‌സ് സ്‌കൂളിൽ അഭയം തേടിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കൊപ്പം സന്നദ്ധപ്രവർത്തകർ കളിചിരിയിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് പങ്കുവെച്ചു. ചെറി​യ സ്പീക്കറിൽ പാട്ട് ​വെച്ച് നൂ​റോളം കുരുന്നുകൾ അതിനു​ചുറ്റും വിവിധ കളികളിൽ ഏർപ്പെടുന്നതാണ് വിഡിയോയിലുള്ളത്.

“യുദ്ധഭൂമിയിലെ ജീവിതം ഗസ്സയിലെ കുട്ടികളിൽ ഉണ്ടാക്കുന്ന നെഗറ്റീവ് എനർജി പുറന്തള്ളാനാണ് ഞങ്ങളുടെ ശ്രമം. അതിന് അവരെ സഹായിക്കാനാണ് ഞങ്ങൾ കളികളും പാട്ടുകളും ഡാൻസുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്” -വളന്റിയറായ ഡാലിയ എൽവിയ റോയിട്ടേഴ്സിനോട് പറഞ്ഞു.

“കുഞ്ഞുമക്കളുടെ ഈ കളിചിരി കാണുമ്പോൾ അവരുടെ മാതാപിതാക്കളിലും സന്തോഷം നിറയും. തങ്ങളുടെ മക്കളെ സന്തോഷിപ്പിക്കാൻ അവരും ഞങ്ങൾക്കൊപ്പം പരിപാടികളിൽ പ​ങ്കെടുക്കുന്നുണ്ട്’ -എൽവിയ പറഞ്ഞു.

അതിനിടെ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഗ​സ്സ​യി​ൽ ആ​ശു​പ​ത്രി​ക​ൾക്ക് നേരെയും വീടുകൾക്ക് നേരെയും ക്രൂരമായ ആക്രമണം തുടരുകയാണ് ഇ​സ്രാ​യേ​ൽ അധിനിവേശ സേ​ന. കഴിഞ ദിവസം വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ അ​വ്ദ ആ​ശു​പ​ത്രി​യി​ലേ​ക്കും ഗ​സ്സ സി​റ്റി​യി​ലെ അ​ൽ അ​ഹ്‍ലി ആ​ശു​പ​ത്രി​യി​ലേ​ക്കും ഇ​ര​ച്ചു​ക​യ​റി​യ ഇ​​സ്രാ​യേ​ലി ടാ​ങ്കു​ക​ൾ കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ത്തു.

വെ​ടി​വെ​പ്പി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രെ പിടിച്ചുകൊണ്ടുപോയി. രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നും ല​ഭി​ക്കാ​ത്ത​വി​ധം ര​ണ്ട് ആ​ശു​പ​ത്രി​ക​ളും സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഖാ​ൻ യൂ​നു​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി​ക്കു​നേ​രെ​യും 48 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​ത​വ​ണ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി.

ആ​ശു​പ​ത്രി​ക​ളെ നി​ര​ന്ത​രം ല​ക്ഷ്യം​വെ​ക്കു​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ന​ട​പ​ടി​യി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഡോ. ​മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന​ത് വി​ശ്വ​സി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മു​ള്ള ക്രൂ​ര​ത​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ബ​ലി​യ​യി​ലും റ​ഫ​യി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!