വടക്കഞ്ചേരി : കോൺഗ്രസ് പ്രവർത്തകരോട് പോലീസ് അതിക്രമം നടത്തുകയാണെന്ന് ആരോപിച്ച് വടക്കഞ്ചേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് നിരത്തി പോലീസ് മാർച്ച് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന്, നടന്ന പ്രതിഷേധയോഗം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറേക്കളം അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ദിലീപ്, റെജി കെ. മാത്യു, കെ. മോഹൻദാസ്, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.